നീല കുയിൽ
Wednesday, 4 October 2023
Sunday, 25 March 2018
ബത്തക്ക
ഒരു ബത്തക്ക വരുത്തിയ പ്രശ്നങ്ങൾ ..!!
എല്ലാ വിശ്വാസങ്ങളും സത്യം പറഞ്ഞാൽ ഒരു ജീവിത രീതിയാണ് .. ഒരു ദിവസം ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരേ അല്ലങ്കിൽ അതിനുമപ്പുറം കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്ന രീതിയാണ് മതങ്ങൾ ..
ഞാൻ മനസ്സിലാക്കിയിടത്തോളം ഇസ്ലാം പോലെ മനുഷ്യന്റെ ഓരോ കാര്യങ്ങളും ഓരോ ചര്യകളും കൃത്യം കൃത്യമായി പഠിപ്പിക്കുന്ന മറ്റൊരു വിശ്വാസവും കാണില്ല ..
പുറത്തു നിന്ന് നോക്കുന്നവർക്ക് ശ്വാസം മുട്ടുമെങ്കിലും അനുഭവിച്ചവർക്ക് സുഖം മാത്രം ലഭിക്കുന്ന ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്ന വിശ്വാസം ..!!
ഉണരുമ്പോഴും , കുളിമുറിയിൽ കയറുമ്പോഴും , വേഷം ധരിക്കുമ്പോഴും , ഭക്ഷണം കഴിക്കുന്നതിന് മുൻപും , കഴിച്ചു കഴിഞ്ഞും , വെള്ളം കുടിക്കുമ്പോഴും , ചെരിപ്പിടുമ്പോഴും , വീട് വിട്ടു പുറത്തിറങ്ങുമ്പോഴും , വാഹനത്തിൽ കയറുമ്പോഴും , മറ്റൊരാളെ കാണുമ്പോഴും , നല്ലതു സംഭവിക്കുമ്പോഴും , ചീത്ത സംഭവിക്കുമ്പോഴും , സന്തോഷം തോന്നുമ്പോഴും , സങ്കടം തോന്നുമ്പോഴും , ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും , അത് കഴിഞ്ഞിട്ടും , ഉറങ്ങുമ്പോഴും അങ്ങനെ അങ്ങനെ എല്ലാ കാര്യങ്ങളും വ്യക്തമായി പഠിപ്പിക്കുന്നു ..
ഞാൻ ആദ്യം പറഞ്ഞത് പോലെ പുറത്തു നിന്നും നോക്കുന്നവർക്ക് എല്ലാമൊരു ശ്വാസം മുട്ടൽ പക്ഷെ അത് അനുഷ്ഠിക്കുന്നവർക്ക് സന്തോഷം മാത്രം ..!!
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ആർക്കാണ് ഇത്രയും പ്രശ്നം ??
ആ വിശ്വാസം യദാർത്ഥമായി കൊണ്ട് പോകുന്ന ആളുകൾക്ക് ഇല്ലാത്ത വിഷമം എന്തിനാണ് മറ്റുള്ളവർക്ക് ??
ഒട്ടുമിക്ക ആളുകളും പറയും ഈ വിശ്വാസം സ്ത്രീകളെ അടിച്ചമർത്തുന്നു എന്ന് ..!!സ്ത്രീകൾക്ക് മാത്രമാണോ ഈ വിധികൾ എന്ന് ?
ഒരിക്കലും അല്ല ..
പുരുഷനോടാണ് ആദ്യം പറഞ്ഞത് നിങ്ങളുടെ ദൃഷ്ടി താഴ്ത്താൻ ..
പുരുഷനുമുണ്ട് വേഷം എങ്ങനെ ആകണം തുടങ്ങി ഒരുപാട് നിയമങ്ങൾ ..
അത് പലരും പാലിച്ചില്ല എന്ന് കരുതി ആ വിശ്വാസം മുഴുവൻ തെറ്റല്ല ..!!
സ്ത്രീകളെ എങ്ങനെ കാണണം അവോരോട്
എങ്ങനെ പെരുമാറണം തുടങ്ങി ഒരുപാട് കാര്യങ്ങൾ പുരുഷനോടും പറയുന്നുണ്ട് ..
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ചിലരുടെ തെറ്റിന്റെ പേരിൽ ആ വിശ്വാസത്തെ മുഴുവനായി കുറ്റം പറയരുതേ ..!!
ഇന്ന് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇതു മാത്രമേ കാണാൻ പറ്റുന്നുള്ളൂ അതുകൊണ്ടു പറഞ്ഞതാണ് ..
കയ്യടി നേടാൻ പ്രസംഗത്തിൽ പലതും പറയുമായിരിക്കും പക്ഷെ സത്യങ്ങൾ കൂടെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കൂ ..!!
ആടിനെ മേയ്ക്കാൻ പോകുന്നവരല്ല .. നന്മയുള്ളവരാണെന്നു നമ്മൾ പറഞ്ഞെങ്കിലെ ആളുകൾ അറിയൂ അതാണ് കാലം ..!!
ഇതുപോലെ തന്നെ എല്ലാ വിശ്വാസങ്ങൾക്കും അവരവരുടേതായ രീതികൾ ഉണ്ടാകും , ശബരിമലയിൽ സ്ത്രീ പ്രവേശനം ഉൾപ്പടെ ഒരുപാട് വിവാദങ്ങൾ കടന്നു വരുമ്പോൾ പറയാൻ ഒന്ന് മാത്രം എല്ലാവർക്കും അവരവരുടേതായ വിശ്വാസം മുൻപോട്ടു കൊണ്ട് പോകാൻ കഴിയട്ടെ ..!!
Monday, 30 October 2017
Thursday, 5 May 2016
Tippu
2016 മെയ് 4 ശഹീദ് ടിപ്പു സുൽത്താൻെറ വീര രക്ത സാക്ഷിത്യത്തിന് 217 വയസ്സ്.
ടിപ്പു സുൽത്താനെ കുറിച്ച് അറിയാത്തവർക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാൻ വേണ്ടി ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുന്നു....
കേരളത്തിലെ പാടിപ്പതിഞ്ഞ പഴംപുരാണങ്ങളിലെല്ലാം ടിപ്പു സുൽത്താനെ ഒരു വര്‍ഗ്ഗീയ ഭ്രാന്തനും ആക്രമണകാരിയും ദേശദ്രോഹിയും ആയാണ്ചിത്രീകരിച്ചിരിക്കുന്നത്. ശരിയായ തെളിവുകളുടെ വെള്ളി വെളിച്ചത്തില്‍ നിരീക്ഷണം നടത്തിയാല്‍ അസൂയയില്‍ പൊതിഞ്ഞ ആ പഴംപാട്ടുകളുടെ അര്‍ത്ഥശൂന്യത ആര്‍ക്കും ബോദ്ധ്യമാവും.അതിനവരെ പ്രേരിപ്പിച്ചത് എന്തായിരുന്നെന്നും നമുക്ക് മനസ്സിലാകും. പലരുടേയും നെറ്റിചുളിയാമെങ്കിലും ധിഷണയുടെ സ്പര്‍ശം നമ്മുടെ മുന്നില്‍ സത്യത്തെ അനാവൃതമാക്കും. സത്യം മറച്ചുവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
ഇംഗ്ലീഷ്‌കാരും മറാട്ടികളും നൈസാമും ഒന്നിച്ചെതിര്‍ത്ത ടിപ്പു ഒറ്റയാനായിത്തന്നെ നിലകൊണ്ടു. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ തന്നെ ഇതൊരപൂര്‍വ സംഭവമാണ്. മേഘജ്യോതിസ്സായി നിലകൊണ്ട അപൂര്‍വ ഭരണാധികാരി. ബ്രിട്ടീഷുകാരെ കൂട്ടുപിടിക്കുകയും പിന്നീട് സ്വാര്‍ത്ഥത നടപ്പാകാതെ വന്നപ്പോള്‍ അവരെ എതിര്‍ക്കുകയും വധിക്കപ്പെടുകയും ചെയ്ത വേലുത്തമ്പിയും പഴശ്ശിരാജയും ദേശാഭിമാനികളായി വാഴ്ത്തപ്പെടുന്ന നാട്ടില്‍ വിദേശികളെ എന്നും എതിര്‍ത്തുപോന്ന ടിപ്പു സുൽത്താനെ വക്രീകരിച്ചു ചിത്രീകരിക്കുന്നു. ഒരു പുനര്‍വായന ഇവിടെയാണ് ആവശ്യമായി വരുന്നത്.
മലബാറിനെ കീഴ്‌പ്പെടുത്തിയ ടിപ്പു സുൽത്താൻ അവിടെ നിയതമായൊരു ഭരണസംവിധാനം കൊണ്ടുവന്നു. ഹൈദരാലി നടപ്പിലാക്കിയ റവന്യൂ ഭരണം ഒന്നുകൂടി പരിഷ്‌കരിച്ചു. മലബാറില്‍ ആദ്യമായി റവന്യൂസെറ്റില്‍മെന്റ് നടപ്പില്‍ വരുത്തി ജന്മി-ഭൂഉടമാ സമ്പ്രദായം ഇല്ലാതാക്കിയത് ടിപ്പു സുൽത്താൻ ആയിരുന്നു. ജന്മികളേയും മാടമ്പികളായ ഇടപ്രഭുക്കന്മാരെയും നിലക്കുനിര്‍ത്തി, നായന്മാര്‍ വാള്‍ കൊണ്ടുനടക്കാന്‍ പാടില്ലായെന്നു ആജ്ഞ പുറത്തിറക്കി. കേരളനാട്ടില്‍ അയിത്തം ആദ്യമായി നിരോധിച്ചു. അങ്ങനെ ‘ധര്‍മ്മഭരണം’ മലയാളനാട്ടില്‍ ചരിത്രത്തില്‍ ആദ്യമായി വിലക്കപ്പെട്ടു. ഭൂനികുതി സാര്‍വത്രികമാക്കി. നമ്പൂതിരിയും നായരും ഭൂനികുതി അടക്കേണ്ടിവന്നു. ഈ ദുരഭിമാനവും നാണക്കേടും താങ്ങാനാവാതെ നമ്പൂതിരിയും നായന്മാരും നാടുവിടാന്‍ തുടങ്ങി. കൊച്ചിയിലും തിരുവിതാംകൂറിലും അഭയംതേടി. അവരായിരുന്നു പതിരുനിറഞ്ഞ പഴംപാട്ടുപാടിയ ആദ്യത്തെ പാണന്മാര്‍. ഒരു വെറും മതഭ്രാന്തനായി ടിപ്പു സുൽത്താനെ അവര്‍ അവതരിപ്പിച്ചു. അതിവിടെ പാടിപ്പതിഞ്ഞ പാട്ടായി. എണ്‍പതുശതമാനം ഹിന്ദുക്കള്‍ വസിച്ചിരുന്ന മൈസൂറില്‍ നടപ്പാക്കാത്ത മതംമാറ്റം മലബാറില്‍ നടപ്പാക്കിയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിക്കു സാരമായ എന്തോ തകരാര്‍ പറ്റിയവര്‍ക്കെ സാധിക്കൂ.
മലബാറിന്റെ ഭരണം കാര്യക്ഷമമാക്കിയ ആദ്യത്തെ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. കേരളത്തിലെത്തന്നെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത് ടിപ്പു സുൽത്താൻ ആയിരുന്നു. അനേകം റോഡുകള്‍ തലങ്ങും വിലങ്ങും മലബാറിലെങ്ങും നിര്‍മിച്ചു. അടയ്ക്കാകൃഷിയും വെറ്റിലകൃഷിയും വ്യാപകമാക്കാന്‍ അവയ്ക്ക് കരമൊഴിവാക്കി. കുരുമുളകിനു കുത്തകവില നൂറുരൂപയാക്കി ഉയര്‍ത്തി. തിരുവിതാംകൂറിലും കൊച്ചിയിലും ഇരുപത്തഞ്ച് രൂപ മാത്രമായിരുന്നപ്പോഴായിരുന്നു ഇത്. ടിപ്പു സുൽത്താൻ മലബാറിനെ അത്രമാത്രംസ്‌നേഹിച്ചിരുന്നുവെന്നു മനസ്സിലാക്കണം. ഏറ്റവും ഐശ്വര്യ പൂർണ്ണമായ കാലമായിരുന്നു മലബാറിനെ സംബന്ധിച്ചിടത്തോളം ടിപ്പു സുൽത്താൻെറ കാലം. ഫ്രഞ്ച് ഭാഷാ പഠനത്തിനു സൗകര്യം ഒരുക്കി. ഫ്രാന്‍സില്‍ നിന്നും ഡോക്ടര്‍മാരെ വരുത്തി ആധുനിക ചികിത്സാ സൗകര്യം ഒരുക്കി. എല്ലാ അര്‍ത്ഥത്തിലും മലബാര്‍ വികസിക്കുകയായിരുന്നു. സ്വയം ഒരു നല്ല വായനക്കാരനും രണ്ടായിരത്തോളം ഗ്രന്ഥങ്ങള്‍ സ്വന്തമായുള്ള ഒരു ലൈബ്രറിയുടെ ഉടമയുമായിരുന്ന ടിപ്പു സുൽത്താൻ. മലബാറിലൊരു വായനശാല തന്നെ തുടങ്ങി. മൈസൂരില്‍ തുടങ്ങിയ കടലാസ് ഫാക്റ്ററിയില്‍ നിന്നും കടലാസ് കൊണ്ടുവന്ന് എഴുത്തുകുത്തുകള്‍ ആരംഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഇതെല്ലാം എന്ന കാര്യം പ്രാധാന്യത്തോടെ ഓര്‍ക്കണം.
വര്‍ഗ്ഗീയ ചിന്തകളുമായി ടിപ്പു സുൽത്താനെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ടിപ്പു സുല്‍ത്താന് അധികാരം കിട്ടിയ അന്ന് മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ ‘പൂര്‍ണയ്യ’ എന്ന ബ്രാഹ്മണന്‍ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി. അതുമാത്രമല്ല ടിപ്പു സുൽത്താൻെറ മന്ത്രി സഭയിലെ മറ്റു പ്രമുഖ മന്ത്രിമാര്‍ കൃഷ്ണറാവു, അപ്പറാവു എന്നിവരായിരുന്നു എന്നതും നാം വിസ്മരിച്ചു കൂടാ. ഗുരുവായൂര്‍, തിരൂര്‍, തൃക്കണ്ടിയൂര്‍ എന്നീ അമ്പലങ്ങൾ ഉള്‍പെടെ 56 ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ വാര്‍ഷിക വരിസംഖ്യ നല്‍കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏക്കര്‍ കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്‌നേഹിയായിരുന്നു ടിപ്പു സുല്‍ത്താന്‍.
1947 ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഗാന്ധിജിയെ കൊന്ന് ആ കുറ്റം മ